
വടകര: കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയില്‍ ദേശീയപാത മുട്ടുങ്ങല്‍ കെഎസ്ഇബി ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു.
കൊയിലാണ്ടി കുറ്റിയാടി നിലയംകുനി ശ്രീജിത്ത് (21), കൊയിലാണ്ടി സ്വദേശി അനന്തു എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല .മൃതദേഹങ്ങള്‍ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments