PalakkadLatest NewsKeralaNattuvarthaNews

കെഎസ്ആർടിസി ഡ്രൈവറുമായി തര്‍ക്കമുണ്ടായി, അവരോട് പക തീർത്തതാണ്: യുവാക്കളുടെ മരണത്തിൽ ആരോപണവുമായി കുടുംബം

പാലക്കാട്: കുഴല്‍മന്ദത്ത് രണ്ട് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ ആരോപണങ്ങളുമായി മരിച്ച സാബിത്തിന്റെ കുടുംബം. ഡ്രൈവര്‍ മനപ്പൂര്‍വം അപകടം ഉണ്ടാക്കിയതായി സംശയിക്കുന്നതായും അപകടത്തിനു മുന്‍പ് ഡ്രൈവറും ബൈക്ക് യാത്രികരുമായി തര്‍ക്കമുണ്ടായതായും സാബിത്തിന്റെ സഹോദരന്‍ കെ ശരത്ത് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും കെ ശരത്ത് പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് നിന്ന് അഞ്ച് കിലോ മീറ്റർ മുമ്പ് കെഎസ്ആർടിസി ഡ്രൈവറുമായി തർക്കമുണ്ടായതായിരുന്നുവെന്നും അപകടം നടന്ന സമയത്ത് ബസില്‍ ഉണ്ടായിരുന്ന യാത്രക്കാർക്ക് ഇക്കാര്യം അറിയാമെന്നും കെ ശരത്ത് പറഞ്ഞു.

സിപിഎം സര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ ഗുണ്ടാരാജ്, യുപിയിൽ ക്രമസമാധാനം മെച്ചപ്പെട്ടു: വി മുരളീധരന്‍

അതേസമയം അപകടം ഉണ്ടാക്കിയ വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ സിഎല്‍ ഔസേപ്പിനെ വെള്ളിയാഴ്ച പോൾസ് അറസ്റ്റ് ചെയ്തു. ഡ്രൈവറെ കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തിരുന്നു. അപകട ദൃശ്യം ബസിന് പിറകിൽ സഞ്ചരിച്ച കാറിന്റെ ഡാഷ് ബോർഡ് ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button