ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഓട്ടോയില്‍ കെ.എസ്.ആർ.ടി.സി ഇടിച്ച സംഭവം; കൈക്കുഞ്ഞടക്കം മൂന്ന് പേർ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്തെ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആണ് മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നത്. അപകടത്തിൽ നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ ആണ് മരണപ്പെട്ടത്.

പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോയിലുണ്ടായിരുന്നവർ. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണെന്നാണെന്നാണ് റിപ്പോർട്ട്. ഇരുവരും ഇപ്പോഴും അബോധാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കാത്തിരുന്ന് കിട്ടിയ കൺമണിയെ നാല് ദിവസം കൊണ്ട് നഷ്ടമായിരിക്കുകയാണ് ഇവർക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button