ഇടുക്കി: പീരുമേട് കരടിക്കുഴി അയ്യപ്പ കോളേജിന് സമീപം കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി. തലനാരിഴയ്ക്ക് ഒഴിവായത് വലിയൊരു അപകടമാണ്. കുമളിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് രാവിലെ 5 മണിയോടെ അപകടത്തിൽപ്പെട്ടത്. വലിയ തിട്ടക്ക് മുകളിൽ വാഹനം തട്ടി താഴേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കൊട്ടരക്കര ഡണ്ടിഗൽ ദേശീയ പാതയിൽ പീരുമേട് കരടിക്കുഴിക്ക് സമീപം 56 ആം മൈൽ ഭാഗത്താണ് ബസ് അപകടത്തിൽപ്പെട്ടത്.
കുമളി ഡിപ്പോയിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ് നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നും തെന്നിമാറി റേഡരികിലെ സംരക്ഷണഭിത്തിയിൽ തങ്ങി നിൽക്കുകയായിരുന്നു. താഴെ സ്വകാര്യ കോളേജിലെ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ മതിലിലാണ് ബസ് തങ്ങി നിന്നത്. ബസ് താഴേക് പതിച്ചിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി വലുതാകുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വിവരിച്ചു. അപകടം നടക്കുന്ന സമയത്ത് ഹോസ്റ്റലിൽ വിദ്യാർത്ഥികളുമുണ്ടായിരുന്നു. ബസിലെ യാത്രക്കാർക്ക് പരിക്കില്ല. ജീവനും കൈയ്യിൽ പിടിച്ചായിരുന്നു ഇവർ സംഭവസമയം ബസിൽ ഇരുന്നത്. ഫയർഫോഴ്സ് പൊലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവർ സ്ഥലത്തെത്തി.
Post Your Comments