കൊച്ചി•വ്യാജ ചികിത്സയുടെ പേരില്‍ വിവാദത്തിലായ എറണാകുളം ഇടപ്പള്ളിയിലെ അല്‍-ഷിഫ ആശുപത്രിയുടെ മറവില്‍ ലവ് ജിഹാദും നടക്കുന്നുണ്ടെന്ന് ആരോപണം. അല്‍ ഷിഫ സൂപ്പര്‍ സ്പെഷ്യാലിറ്റി ഫോര്‍ പൈല്‍സ് ആശുപത്രി ഉടമയും ഡോക്ടറുമായ ഷാജഹാന് യൂസഫ് സാഹിബ് ആശുപത്രിയുടെ മറവില്‍ ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റുന്നുവെന്നാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പറയുന്നത്.
വൈക്കം സ്വദേശിയായ വി.കെ ചന്ദ്രന്റെ മകള്‍ സൂര്യ ചെമ്മനത്തില് എന്ന പെണ്‍കുട്ടിയാണ് ഇയാളുടെ മതംമാറ്റലിന്റെ ഇരയെന്നും സന്ദേശത്തില്‍ പറയുന്നു. ദുബായിലെ കലേമ ഇസ്ലാമിക് സെന്ററില്‍ മതപഠനം നടത്തിയ ശേഷമാണ് സൂര്യ ഇസ്ലാം മതം സ്വീകരിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പിമൊപ്പമുണ്ട്.
വ്യാജ ചികിത്സയെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ ആശുപത്രിയ്ക്കെതിരെ പ്രതിഷേധവും സമരവും ശക്തമായിരുന്നു. ഇതേത്തുടര്‍ന്ന് മാനെജ്മെന്റ് ആശുപത്രി അടച്ചുപൂട്ടിയിരുന്നു.
അതിനിടെ, ആശുപത്രി ഉടമയായ ഡോ. ഷാജഹാനെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പുറത്താക്കിയിരുന്നു. ഷാജഹാന്റെ എം.ഡി ബിരുദത്തില്‍ സംശയം ഉണ്ടായതോടയാണ് ഇയാള്‍ക്കെതിരെ ഐഎംഎ നടപടി സ്വീകരിച്ചത്. ഡോക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഡി.ജി.പിയ്ക്ക് പരാതിയും നല്‍കിയിരുന്നു.
അതേസമയം, 2016 നവംബര്‍ 28 ന് അല്‍ഷിഫയില്‍ വെച്ച് നടത്തിയ സര്‍ജറിമൂലം കോമ സ്റ്റേജിലായ കാക്കനാട് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരി ദിവ്യ ചന്ദ്രന്റെ കുടുംബം ആശുപത്രിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
മരുന്ന് പരിശോധന നടത്താതെ ഫുള്‍ ഡോസില്‍ ദിവ്യ പി ചന്ദ്രനില്‍ ഉപയോഗിച്ചതാണ് പിന്നീട് പെണ്‍കുട്ടി കോമ സ്റ്റേജില്‍ ആകാന്‍ കാരണമായത്. അമ്മയും സഹോദരനും മാത്രമുള്ള ഈ കുടുംബം പെണ്‍കുട്ടിയുടെ ചികിത്സയ്ക്കായിമാത്രം മാസംതോറും പതിനായിരങ്ങളാണ് ചലവിടുന്നത്. ആശുപത്രിയില്‍ നിന്ന് ഒരു സഹായവും ഇവര്‍ക്ക് ലഭിച്ചില്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ദിവ്യയുടെ ഇതുവരെയുള്ള ചികിത്സ നടന്നത്.
Post Your Comments