KeralaLatest NewsNews

ജപ്തി ചെയ്ത് വീട്ടില്‍ നിന്നിറക്കി വിട്ട കുടുംബത്തെ നാട്ടുകാര്‍ വീട്ടില്‍ തിരികെ പ്രവേശിപ്പിച്ചു

കോഴിക്കോട്: ബാങ്ക് ജപ്തി ചെയ്ത് വീട്ടില്‍നിന്നിറക്കി വിട്ട കുടുംബത്തെ നാട്ടുകാര്‍ ബലമായി വീട്ടില്‍ തിരികെ പ്രവേശിപ്പിച്ചു. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ മുളളമ്പത്ത് നാണുവിനെയും അഞ്ചംഗ കുടുംബത്തെയുമാണ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ജപ്തി ചെയ്ത് ഇറക്കിവിട്ടത്. കിടപ്പാടം ഇല്ലാതായതോടെ നാണുവും കുടുംബവും വളര്‍ത്തുമൃഗങ്ങളെ മാറ്റി തൊഴുത്തില്‍ താമസം മാറി. ഇരു കാലുകള്‍ക്കും വൈകല്യമുളള 55 കാരനും കുടുംബത്തിനുമാണ് കിടപ്പാടം നഷ്ടമായത്. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലാണ് സംഭവം.

രണ്ടു കാലുകള്‍ക്കും വൈകല്യമുളള വേണു 2009ലാണ് കോഴിക്കോട് ജില്ലാ സഹകരകണ ബാങ്കില്‍നിന്ന് 3ലക്ഷം രൂപ വായ്പയെടുത്തത്. ആകെ 20 സെന്‍റ് ഭൂമിയാണ് ഇവര്‍ക്കുളളത്. ഇതിനകം ഒന്നരലക്ഷം രൂപ തിരിച്ചടച്ചു. രണ്ടര ലക്ഷം രൂപ കൂടി അടയ്ക്കാന്‍ ബാങ്ക് സംഘടിപ്പിച്ച അദാലത്തില്‍ സന്നദ്ധത അറിയിച്ചെങ്കിലും ബാങ്കുകാര്‍ ഇതിന് അനുവദിച്ചില്ലെന്നും ഇവര്‍ പറയുന്നു. സംഭവമറിഞ്ഞ് നാട്ടുകാരും കര്‍ഷക സംഘടനയായ ഹരിതസേനയും കുടുംബത്തിന് പിന്തുണയുമായെത്തി. തുടര്‍ന്ന് ബാങ്ക് സീല്‍ ചെയ്ത പൂട്ട് പൊളിച്ച് കുടുംബത്തെ തിരികെ വീട്ടില്‍ പ്രവേശിപ്പിച്ചു. സര്‍ഫാസി ആക്ട് പ്രകാരമാണ് നാണുവിന്‍രെ കുടുംബത്തെ ജപ്തി ചെയ്തതെന്ന് ബാങ്ക് നല്‍കിയ നോട്ടീസിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button