KollamKeralaNattuvarthaLatest NewsNews

ത​ക​ർ​ന്ന് വീ​ഴാ​റാ​യ പാലത്തിലൂടെ അ​മി​ത​ഭാ​രം ക​യ​റ്റി വ​ന്ന വാ​ഹ​നം ത​ട​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ

സു​ഭാ​ഷ് എ​സ്. ക​ല്ല​ട, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കൃ​ഷ്ണ​കു​മാ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​ജു ദാ​വീ​ദ്, ദി​നേ​ശ​ൻ, ശ​ശി​ധ​ര​ൻ, മ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​നം ത​ട​ഞ്ഞ​ത്

പ​ടി​ഞ്ഞാ​റെ ക​ല്ല​ട: അ​മി​ത​ഭാ​രം ക​യ​റ്റി വ​ന്ന വാ​ഹ​നം പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞു. ക​ട​പ്പാ​ക്കു​ഴി​യി​ൽ ആണ് സംഭവം. ത​ക​ർ​ന്ന് വീ​ഴാ​റാ​യ ക​ട​പ്പാ​ക്കു​ഴി പാ​ല​ത്തി​ലൂ​ടെ വ​ന്ന ടോ​റ​സ് ലോറി ആ​ണ് ത​ട​ഞ്ഞ​ത്.

സു​ഭാ​ഷ് എ​സ്. ക​ല്ല​ട, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കൃ​ഷ്ണ​കു​മാ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​ജു ദാ​വീ​ദ്, ദി​നേ​ശ​ൻ, ശ​ശി​ധ​ര​ൻ, മ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​നം ത​ട​ഞ്ഞ​ത്. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സ് വാ​ഹ​നം ക​യ​റ്റി​വി​ടാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ അം​ഗ​ങ്ങ​ളാ​യ ബി. ​തൃ​ദീ​പ് കു​മാ​ർ, ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള, സു​ധ, അം​ബി​കാ​കു​മാ​രി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പൊ​ലീ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​ച്ച​ത്.

Read Also : വളർത്തുനായയെ ചൊല്ലിയുളള തര്‍ക്കം: ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ബ്രി​ഡ്ജ് വി​ഭാ​ഗ​ത്തി​ന്റെ പ​രി​ശോ​ധ​ന​യി​ൽ പാ​ല​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ഏ​ഴ് ട​ണ്ണി​ൽ കൂ​ടു​ത​ൽ ഭാ​ര​മു​ള്ള വാ​ഹ​നം വ​ന്നാ​ൽ ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ്ക്വാ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ക​ര​മാം​വി​ധം ക​ട​ന്നു​പോ​കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button