ThiruvananthapuramLatest NewsKeralaNattuvarthaNews

സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നടത്തുന്ന പഠന വിനോദ യാത്രകൾ നിർത്തലാക്കണം: ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: സ്വകാര്യ ട്യൂഷൻ സെന്ററുകൾ, പാരലൽ കോളജുകൾ തുടങ്ങിയവ നടത്തുന്ന പഠന വിനോദ യാത്രകൾ നിർത്തലാക്കണമെന്ന് ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ 60 ദിവസത്തിനുള്ളിൽ കമ്മിഷനു റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

കേരളത്തിൽ പ്രവർത്തിക്കുന്ന രജിസ്ട്രേഷൻ ഉള്ളതും ഇല്ലാത്തതുമായ സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നടത്തുന്ന പഠന വിനോദ യാത്രകൾ നിർത്തലാക്കണമെന്നും രാത്രികാല പഠന ക്ലാസുകൾ നിരോധിക്കണമെന്നും ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി. കുട്ടികളുടെ പഠനയാത്രയ്ക്ക് സർക്കാർ മാനദണ്ഡങ്ങളുണ്ടെങ്കിലും ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും അവയൊന്നും പാലിക്കുന്നില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

കേരളത്തിലെ പ്രമുഖ വ്യവസായിയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്: പ്രതികള്‍ പിടിയില്‍

സ്കൂളിൽ നിന്ന് യാത്രപോകാൻ സൗകര്യമുണ്ടായിട്ടും വിനോദയാത്രയ്ക്കായി കുട്ടികളെയും രക്ഷിതാക്കളെയും സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നിർബന്ധിക്കേണ്ട കാര്യമില്ലെന്നും സ്കൂളിലെ പഠനത്തിനുശേഷം രാത്രി വീണ്ടും മണിക്കൂറുകൾ നീളുന്ന നൈറ്റ് ക്ലാസുകൾ അശാസ്ത്രീയവും കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു വെല്ലുവിളിയാണെന്നും കമ്മിഷൻ നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button