കൊച്ചി: സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വീസുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയതോടെ കേരളത്തില്‍ സര്‍വീസ് നിര്‍ത്തിയത് 300 ബസുകള്‍. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന ബസുകളുടെ സര്‍വീസ് റദ്ദാക്കി മെയ് മൂന്നിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെയാണ് 300 ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചത്. ദീര്‍ഘദൂര ബസുകള്‍ക്ക് ഒരു കിലോമീറ്ററിന് രണ്ട് മിനിറ്റാണ് അനുവദിച്ചിരുന്നത്.
Read Also: തെരുവുനായ ആക്രമണത്തിൽ യുവാവിന് പരിക്ക്
2013ല്‍ കേരളത്തില്‍ 19000 സ്വകാര്യ ബസുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 6000 സ്വകാര്യ ബസുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസുകളുടെ സേവന കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ നികുതി ഈടാക്കുന്ന സംസ്ഥാനം കേരളമാണ്. അതേസമയം, കേരളത്തിലാണ് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധന വിലയുള്ളതും. മാഹിക്ക് സമീപമുള്ള ജില്ലയിലെ സ്വകാര്യ ബസുകള്‍ മാഹിയില്‍ എത്തി ഇന്ധനം നിറച്ചാല്‍ ലാഭം 11 രൂപയാണ്. 300 ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നതോടെ 600 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്.
Post Your Comments