ലക്നോ: ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷ് മിശ്രയുടെ കൊലപാതകം മുന്‍ വൈരാഗ്യമെന്ന് പോലീസ്. ഇതുസംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായും ഗാസിപ്പൂര എസ്പി സോമന് വര്‍മ പറഞ്ഞു.ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് വെടിയേറ്റ് മരിച്ചത്.
രാജേഷിന്റെ ഉടമസ്ഥതയിലുള്ള കടയില്വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം രാജേഷിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രാജേഷിന്റെ സഹോദരന് അമിതേഷ് മിശ്രയ്ക്കും പരിക്കേറ്റിരുന്നു.പ്രതിയെ തിരിച്ചറിഞ്ഞുവെന്നും ഉടന്‍ ഇയാളെ അറസ്റ്റു ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Post Your Comments