ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡ് വിഷയത്തില്‍ സുപ്രധാന നിര്‍ദേശവുമായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. ആര്‍ക്കും ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ അര്‍ഹമായ അടിസ്ഥാന ആവേശ്യങ്ങള് നിഷേധിക്കാന്‍ പാടില്ല. റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാത്തത് കൊണ്ട് പട്ടിണി കാരണം ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇതുമായി ബന്ധപ്പെട്ട് ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിനു ഇതിനകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തത് കൊണ്ട് നിഷേധിക്കാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments