കൊല്‍ക്കത്ത : രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിര്‍ത്തിവെച്ചിരുന്നു. കോവിഡിന്‍റെ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കളും തിരഞ്ഞെടുപ്പ് റാലികള്‍ നിര്‍ത്തിവെക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തില്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.
കോവിഡ് നിയന്ത്രിക്കുന്നതിന് വേണ്ടിയല്ല, ബംഗാളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന്‍റെ തോല്‍വി ഭയന്നാണ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് റാലികള്‍ ഉപേക്ഷിച്ചതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Read Also : നാളെ മുതൽ ഇക്കാര്യങ്ങൾ പ്രാബല്യത്തിൽ വരും; ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ സുപ്രധാന തീരുമാനങ്ങൾ
കോവിഡ് വ്യാപനത്തിന്‍റെ പേര് പറഞ്ഞ് രാഹുല്‍ ഗാന്ധി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. കോവിഡ് വ്യാപനം നേരിടാന്‍ സര്‍ക്കാര്‍ എല്ലാവിധ മുന്‍കരുതലുകളും എടുക്കുന്നുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോവിഡ് നിയന്ത്രിക്കുന്നതിനെ കുറിച്ച് ടിഎംസി ധാരാളം കാര്യങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
Post Your Comments