
പാറ്റ്‌ന : അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി 11 ലക്ഷം രൂപ സംഭാവനയായി നൽകി കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനാണ് അദ്ദേഹം തുക കൈമാറിയത്.
രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. 11 ലക്ഷം രൂപയുടെ ചെക്കാണ് അദ്ദേഹം കൈമാറിയത്. പാറ്റ്‌നയിലെ ആർഎസ്എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ രവിശങ്കർ പ്രസാദിൽ നിന്നും ബീഹാറിന്റെയും ഝാർഖണ്ഡിന്റെയും ചുമതലയുള്ള ആർഎസ്എസ് റീജിയണൽ ജനറൽ സെക്രട്ടറി മോഹൻ സിംഗ്, ആർഎസ്എസ് ബീഹാർ പ്രാന്ത് പ്രചാർ പ്രമുഖ് രാജേഷ് പാണ്ഡെ എന്നിവർ ചെക്ക് ഏറ്റുവാങ്ങി.
Post Your Comments