Latest NewsNewsIndia

മണിപ്പൂർ സംഭവം എല്ലാവരെയും വേദനിപ്പിക്കുന്നത്: പ്രതികരണവുമായി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: മണിപ്പൂർ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. രാജ്യത്തെ എല്ലാവരെയും വേദനിപ്പിക്കുന്ന സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീസുരക്ഷ വളരെ ഗൗരവമായി പരിഗണിക്കുന്ന സർക്കാറാണിത്. പ്രധാനമന്ത്രി സംഭവത്തെ ശക്തമായി അപലപിച്ചുവെന്നും ശക്തമായ നടപടിക്ക് നിർദേശിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

Read Also: ചികിത്സയിൽ കഴിയവെ കാണാതായി: യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ കണ്ടെത്തി

പാർലമെന്റിൽ വിഷയത്തിൽ ഗൗരവകരമായ ചർച്ച തന്നെയാണോ കോൺഗ്രസിന് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ സഭയിൽ ഏത് നടപടി പ്രകാരം ചർച്ച ചെയ്യണം എന്നതിൽ കോൺഗ്രസ് തർക്കിക്കുകയാണ്. മണിപ്പൂർ സംഭവമല്ല കോൺഗ്രസിന് പ്രധാനമെന്നും, ഈഗോയാണ് വലുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. സംഭവം ഞെട്ടിപ്പിക്കുന്നതും മനുഷ്യത്വ രഹിതവുമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

സംഭവം അപലപനീയമാണ്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗുമായി സംസാരിച്ചപ്പോൾ നിയമനടപടികൾ പുരോഗമിക്കുന്നതായി അറിയാൻ കഴിഞ്ഞുവെന്നും സ്മൃതി ഇറാനി അറിയിച്ചു.

Read Also: ചികിത്സയിൽ കഴിയവെ കാണാതായി: യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button