ദുബായ് : വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും ദുബായ് പോലീസിനെ തേടി ഒരു ഫോണ്‍ കോള്‍ വന്നു. തങ്ങളുടെ മകന് ദുബായില്‍ താമസിക്കുന്നുണ്ട്. ആറു വര്‍ഷമായി മകന് കുടുംബവുമായി ബന്ധപ്പെടുന്നില്ലെന്നു വിഷമത്തോടെ ഫോണ്‍ വിളിച്ച അമ്മ പോലീസിനെ അറിയിച്ചു. ഈ സന്ദേശത്തെ തുടര്‍ന്ന് വിഷയത്തില്‍ ദുബായ് പോലീസ് ഇടപ്പെട്ടു. മകനെ കണ്ടെത്തിയ പോലീസ് കുടുംബവുമായി വീണ്ടും ഒത്തുചേരാനുള്ള അവസരവും ഒരുക്കി നല്കി.
പ്രൊഫഷണല്‍ അസ്ഥിരത കാരണം മകനു ചില മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമായതായി സംശയിച്ച അമ്മ കെയ്റ്റാണ് പോലീസിനെ സമീപിച്ചത്. മകന്റെ പ്രൊഫഷണല്‍ അസ്ഥിരത കാരണമായിരിക്കും ദീര്‍ഘകാലമായി കുടുംബത്തെ ബന്ധപ്പെടാത്തത് എന്നും സംശയിക്കുന്നതായി അമ്മ പോലീസിനെ അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥര്‍ അമ്മയെ സമാധനിപ്പിച്ചു. മകന് ജെറാര്ഡന്റെ വീടിന്റെ വിശദാംശങ്ങള്‍ കെയ്റ്റില്‍ നിന്നും ശേഖരിച്ചു. ഇത് അനുസരിച്ച് ജബല്‍ അലി പ്രദേശത്തേക്ക് പോലീസ് സംഘം എത്തി. ജെറാര്‍ഡ് താമസിക്കുന്ന വീട് പോലീസ് കണ്ടെത്തി. അവിടെ ഉണ്ടായിരുന്ന ജെറാര്‍ഡിനു അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് അവര്‍ കണ്ടെത്തി. ഇതേ തുടര്‍ന്നു അദ്ദേഹത്തെ ദുബായില്‍ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ദുബായ് പോലീസ് വിവരം കുടുംബത്തെ അറിയിച്ചു. മാത്രമല്ല കുടുംബാഗങ്ങള്‍ക്കു വേണ്ടി ദുബായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. അങ്ങനെ കുടുംബം വീണ്ടും ഒന്നിച്ചു.
ദുബായ് പോലീസിന്റെ വേഗമേറിയ നടപടിയെ കെയ്റ്റ് പ്രശംസിച്ചു. വീണ്ടും മകനെ നേരിട്ട് കാണാന്‍ അവസരം നല്‍കിയതിനു അവര്‍ പോലീസിനെ നന്ദി അറിയിച്ചു. ദുബായില്‍ അച്ഛനും അമ്മയും സഹോദരിയും വന്നത് ജെറാര്‍ഡിനെയും സന്തോഷിപ്പിച്ചു. ജെറാര്‍ഡും ദുബായ് പോലീസിനെ തന്റെ നന്ദി അറിയിച്ചു.
Post Your Comments