അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോൺ സംഭാഷണം നടത്തി ഇന്ത്യൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്പര പ്രാധാന്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനും വ്യാപ്തി വർധിപ്പിക്കുന്നതിനുമുള്ള വഴികളെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.
പ്രധാന സംഭവ വികാസങ്ങളെ കുറിച്ചും ഫോൺസംഭാഷണത്തിൽ അവലോകനം ചെയ്തു. തങ്ങളുടെ വികസന ലക്ഷ്യങ്ങൾ കൂടുതൽ കൈവരിക്കുന്നതിന് വിവിധ മേഖലകളിലെ പങ്കാളിത്തവും സഹകരണവും ഇരു രാജ്യങ്ങളും തുടർന്നും വളർത്തിയെടുക്കുമെന്നാണ് ഫോൺ സംഭാഷണത്തിൽ ശൈഖ് മുഹമ്മദും നരേന്ദ്ര മോദിയും വ്യക്തമാക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വ്യാപാരം, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തൽ, നിക്ഷേപം, വ്യവസായം എന്നീ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനും ധാരണയായെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments