Latest NewsNewsBusiness

യുപിഐ ഇടപാട് നടത്താൻ ഒരൊറ്റ ഫോൺ കോൾ മതി! തടസ്സരഹിത സേവനം ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഫോൺ കോൾ മുഖാന്തരം ഉള്ള യുപിഐ ഇടപാടുകൾ നടത്താൻ ഇന്റർനെറ്റിന്റെ ആവശ്യമില്ലെന്നതാണ് പ്രധാന പ്രത്യേകത

ചുരുങ്ങിയ കാലയളവിനുള്ളിൽ വളരെയധികം ജനപ്രീതി നേടിയവയാണ് യുപിഐ ഇടപാടുകൾ. എന്തിനും ഏതിനും യുപിഐ എത്തിയതോടെ, ആളുകൾ പണം കയ്യിൽ കരുതുന്ന ശീലവും താരതമ്യേന കുറഞ്ഞിട്ടുണ്ട്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകളാണ് പ്രധാനമായും യുപിഐ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഇവയെല്ലാം ഇന്റർനെറ്റ് അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ, ചില വേളകളിൽ ഉപഭോക്താക്കൾക്ക് തടസ്സം സൃഷ്ടിക്കാറുണ്ട്. ഇന്റർനെറ്റിന്റെ അഭാവം, ബാങ്ക് സർവർ ബിസി ആകുന്നത് തുടങ്ങിയ സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് ഇടപാടുകൾ കൃത്യമായി പൂർത്തിയാക്കാൻ കഴിയാറില്ല. ഈ സാഹചര്യത്തിൽ യുപിഐ ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് ഫോൺ കോളുകളെ ആശ്രയിക്കാവുന്നതാണ്. തടസ്സരഹിത സേവനം ഉറപ്പുവരുത്തുന്ന ഫോൺ കോൾ മുഖാന്തരം ഉള്ള യുപിഐ ഇടപാടുകളെ കുറിച്ച് കൂടുതൽ അറിയാം.

ഫോൺ കോൾ മുഖാന്തരം ഉള്ള യുപിഐ ഇടപാടുകൾ നടത്താൻ ഇന്റർനെറ്റിന്റെ ആവശ്യമില്ലെന്നതാണ് പ്രധാന പ്രത്യേകത. ഈ സേവനം ഉപയോഗിക്കാൻ യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിൽ നിന്നും 080-45163666 എന്ന നമ്പറിലേക്ക് കോൾ ചെയ്യുക. പിന്നീട് വരുന്ന ഓപ്ഷനിൽ യുപിഐ പിൻ നമ്പർ രേഖപ്പെടുത്തുക. ആദ്യ ഘട്ടത്തിൽ മാത്രമാണ് യുപിഐ പിൻ നമ്പർ എന്റർ ചെയ്യേണ്ട ആവശ്യമുള്ളൂ. തുടർന്ന്, പണമിടപാടിന് എത്ര തുകയാണ് വേണ്ടതെന്ന് ഡയൽ പാഡിൽ ടൈപ്പ് ചെയ്യാവുന്നതാണ്. ഇതിനുശേഷം Ok ബട്ടൺ ക്ലിക്ക് ചെയ്താൽ ഇന്റർനെറ്റിന്റെ സഹായമില്ലാതെ പേയ്മെന്റ് നടത്താൻ സാധിക്കും. തുടർന്ന് പേയ്മെന്റ് വിജയകരമായി പൂർത്തീകരിച്ച സന്ദേശവും ഉപഭോക്താക്കളുടെ ഫോണിലേക്ക്  എത്തും. മാസങ്ങൾക്കു മുൻപാണ് ഈ സംവിധാനം അവതരിപ്പിച്ചതെങ്കിലും, ഇപ്പോഴും മിക്ക ഉപഭോക്താക്കൾക്കും ഈയൊരു സേവനത്തെക്കുറിച്ച് കൃത്യമായി അറിയില്ല.

Also Read: 5ജി സേവനങ്ങളിലേക്ക് ചുവടുറപ്പിക്കാൻ ഇനി വോഡഫോൺ-ഐഡിയയും! ആദ്യം 5ജി എത്തുക ഈ സ്ഥലങ്ങളിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button