തിരുവനന്തപുരം: ചാലക്കുടിയിൽ മയക്കുമരുന്ന് കേസിൽ വ്യാജമായി പ്രതിചേർക്കപ്പെട്ട ഷീലാ സണ്ണിയെ ഫോണിൽ വിളിച്ച് സംസാരിച്ച് മന്ത്രി എം ബി രാജേഷ്. ചെയ്യാത്ത തെറ്റിന്റെ പേരിൽ ജയിലിൽ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഷീലാ സണ്ണിയെ വ്യാജമായി കേസിൽ കുടുക്കുന്നതിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തു.
Read Also: പ്ലസ് ടു വിദ്യാർത്ഥിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ലഹരി നൽകി മർദ്ദിച്ചു: പരാതി, കേസെടുത്തു
ഇനി ഒരാൾക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുന്നതാണ്. ഷീലാ സണ്ണി നരപരാധിയാണെന്ന് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്. അതുകണ്ട് കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ട് നന്ദി അറിയിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഷീലാ സണ്ണി പറഞ്ഞു. എന്നാൽ, യോഗങ്ങളുടെ തിരക്കിലായതിനാൽ അത് തന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളിൽ ഷീലാ സണ്ണി സംതൃപ്തിയും നന്ദിയും അറിയിച്ചുവെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.
Post Your Comments