കൊച്ചി•മതങ്ങള്‍ മനുഷ്യനെ നേര്‍വഴിക്ക് നയിക്കാന്‍ ഉള്ളതാകണമെന്നും മതഗ്രന്ഥങ്ങള്‍ മനുഷ്യ നന്മക്കായി ഉപയോഗിക്കണമെന്നും ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ സഹരക്ഷാധികാരി ഫാദര്‍. ഗീവര്‍ഗീസ് കിഴക്കേടത്ത് പറഞ്ഞു. ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ എറണാകുളത്ത് ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലവ് ജിഹാദിന്റെ പേരില്‍ ഇനിയൊരാളും ഒരുതുള്ളി കണ്ണുനീര്‍ പൊഴിക്കുവാന്‍ ഇടവരരുത്. ക്രൈസ്തവ തലമുറകളെ നശിപ്പിക്കാന്‍ വരുന്നവരെ കരുതിയിരിക്കണം.
നമ്മുടെ മൂല്യങ്ങള്‍ നമ്മുടെ തലമുറക്ക് പകര്‍ന്നു കൊടുത്താല്‍ ഇത്തരം ചെയ്തികളെ പ്രതിരോധിക്കാനാകും. ആ ഉത്തരവാദിത്വമാണ് ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ ഔദ്യോഗിക വക്താവും സംഘടനയുടെ മധ്യമേഖല കണ്‍വീനറുമായ കെവിന്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഡീക്കന്‍.ജിതിന്‍ കുര്യാക്കോസ്, ജൈബി ജോസ്, ജോര്‍ജ്ജ് ചാണ്ടി, ജെന്‍സന്‍ ആന്റണി, അഗസ്റ്റിന്‍ സേവ്യര്‍, ജാക്സന്‍ വര്‍ഗ്ഗീസ്, സോജന്‍ ജോയി എന്നിവര്‍ പ്രസംഗിച്ചു. പതിനെട്ട് ക്രിസ്തീയ സഭകളിലെ അംഗങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ , വിവാദ മതംമാറ്റ കേന്ദ്രമായ സത്യസരണിക്കെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്താകമാനം വ്യാപിപ്പിക്കുമെന്ന് കണ്‍വീനര്‍ രഞ്ജിത്ത് ഏബ്രഹാം തോമസ് പ്രതികരിച്ചു.
Post Your Comments