![](/wp-content/uploads/2017/09/jail-arrested-arrest-prison311.jpg)
കണ്ണൂര്‍: പശുവിനെ മോഷ്ടിച്ച് അറുത്തുവിറ്റയാള്‍ പോലീസ് പിടിയിലായി. മോഷ്ടാവിനെ പോലീസ് പിടികൂടിയത് കയര്‍ കഷ്ണവും, ചാണകവും നോക്കി കാലടികള്‍ പിന്തുടര്‍ന്നാണ്. ഇവ തൊണ്ടിമുതലാക്കിയാണ് പശുവിനെ മോഷ്ടിച്ചയാളെ കുടുക്കിയത്. പിടിയിലായത് മടക്കര സ്വദേശിയായ കൊവമ്മല്‍ ഹൗസില്‍ ആഷിക്(21) ആണ്.
കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂര്‍ ഇടക്കേപ്പുറം പടിഞ്ഞാറെ മുണ്ടവളപ്പില്‍ വത്സന്റെ നാലുവയസുള്ള കറുത്ത പശുവാണ് മോഷണം പോയത്. പറമ്പില്‍ കെട്ടിയ പശുവിനെ കാണാതാകുകയായിരുന്നു. പിന്നാലെ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അവർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അടുത്തുള്ള പാടത്ത് വരെ പശുവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് പോലീസ് കാലടികള്‍ കണ്ടെത്തി. ആ വയലിനു ശേഷം കാലടികള്‍ അപ്രത്യക്ഷമായതോടെ പശുവിനെ അറുത്തുകാണുമെന്ന് പോലീസിന് സംശയം ഉയര്‍ന്നു.
ഇതിനിടയിൽ വളപട്ടണത്തുള്ള തുകല്‍ ഫാക്ടറിയില്‍ നിന്ന് കറുത്ത തുകല്‍ ലഭിച്ചു. എന്നാല്‍ അവിടെ അടുത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അറവുശാലകളിലും അന്വേഷിച്ചുവെങ്കിലും ഈ തുകലിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീടാണ് പശുവിനെ ആവശ്യപ്പെട്ട് ഒരു സംഘം കറങ്ങിയതായി പോലീസിന് നിര്‍ണായകണായ വിവരം ലഭിച്ചത്.
Post Your Comments