ചങ്ങനാശേരി: ചങ്ങനാശേരിയില്‍ മോഷണശ്രമത്തിനിടെ പിടിയിലായ കള്ളന്‍ പറഞ്ഞതെല്ലാം പൊലീസ് അനുസരിച്ചു. ഒടുവിൽ വിദഗ്ദ്ധനായ കള്ളൻ പൊലീസിനെ ഭീഷണിപ്പെടുത്തി.
കങ്ങഴ അരീക്കല്‍ ചേരിയില്‍ സുനില്‍കുമാറാണ്(40) പൊലീസിന് തലവേദനയായത്. നഗരമധ്യത്തിലെ പഴക്കടയില്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് പെട്രോളിങ്ങിലുണ്ടായിരുന്ന പോലീസ് പ്രതിയെ പിടികൂടിയത്.
ALSO READ: ഡി.വൈ.എഫ്.ഐയുടെ ഗുണ്ടായിസം പൊലീസ് സ്റ്റേഷനിലും; പ്രവര്‍ത്തകർ അറസ്റ്റിൽ
പിടിയിലായതിനുശേഷം നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ സുനിലിനെ പോലീസ് ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ യാതൊരു രോഗവും കണ്ടെത്താനായില്ല. തൊട്ട് പിന്നാലെ തന്റെ വലതുകൈക്ക് ഒടുവുണ്ടെന്നും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോള്‍ വിരലിലെ എല്ലിനു പൊട്ടലുള്ളതായി കണ്ടെത്തി.
ALSO READ: കശ്മീര്‍ പ്രശ്‌നം; നേതാക്കളുടെ അറസ്റ്റില്‍ ആശങ്കയറിയിച്ച് അമേരിക്ക
കടയുടെ പൂട്ട് തകര്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് വിരലിനു മുറിവുണ്ടായതെന്ന് എസ്‌ഐ ഷമീര്‍ഖാന്‍ പറഞ്ഞു. ബൈക്ക് പട്രോളിങ് നടത്തിയ അനില്‍ പി.കുമാര്‍, കലേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ബാന്‍ഡേജ് ഇട്ട് തിരികെ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പൊലീസ് മര്‍ദിച്ചെന്നു കാട്ടി ഫേസ്ബുക്കിലും വാട്‌സാപ്പിലും പോസ്റ്റുകള്‍ ഇടുമെന്ന് പറഞ്ഞ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.
Post Your Comments