കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ നേമം പോലീസ് അറസ്റ്റുചെയ്തു. വെള്ളായണി കീര്‍ത്തിനഗറില്‍ വിമല്‍കുമാര്‍ (30) നെയാണ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ അന്വേഷിച്ചു കണ്ടെത്തുകയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയുമായിരുന്നു.
പെണ്‍കുട്ടിയെ ലൈംഗീകമായി പിഡീപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. വിവാഹിതനായ ഇയാള്‍ ഭാര്യയുമായി അകന്നുകഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സ്വകാര്യ ചാനലിലെ ജീവനക്കാരനായിരുന്ന വിമല്‍കുമാര്‍ പല പെണ്‍കുട്ടികളെയും പ്രണയം നടിച്ച് വശീകരിച്ചിട്ടുണ്ടെന്നാണ് പോലീസിന് കിട്ടിയ സൂചന. ഇയാള്‍ക്കെതിരെ കരമന പോലീസ് സ്റ്റേഷനിലും കേസുകളുണ്ട്.
ഒളിവിലായിരുന്ന പ്രതിയെ ഫോര്‍ട്ട് ഏസി ജെ.കെ. ദിനില്‍, ഇന്‍സ്പെക്ടര്‍ കെ.പ്രദീപ് , എസ്ഐമാരായ എസ്.എസ്. സജി, എസ്. വിമല്‍ സിപിഒമാരായ ബിമല്‍മിത്ര, പി.എസ്. സന്തോഷ്, സി.എസ്. ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.
Post Your Comments