Latest NewsIndia

ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് സംവരണമില്ല , യുവാവ് മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പെറിഞ്ഞു

സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ യുവാവിനെ കൂട്ടം കൂടി മര്‍ദ്ദിച്ചു. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. പോലീസ് പിടികൂടിയതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് സര്‍ക്കാരിന്‍റെ ജോലി നല്‍കുന്നതിനുളള തെറ്റായ നയത്തിനെതിരെയാണ് താന്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതെന്ന് യുവാവ് പറഞ്ഞു.

പാറ്റ്ന:  എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം നല്‍കുന്നതിനാല്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട തനിക്ക് ജോലി ലഭിക്കാത്താതിനുളള മാനസിക വിഷമത്തില്‍ യുവാവ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ചെരിപ്പെറിഞ്ഞു. ജനതാദളിന്‍റെ പരിപാടിയിലാണ് മുഖ്യമന്ത്രിക്കെതിരെ ചെരിപ്പ് പ്രയോഗം നടത്തിയത്. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ യുവാവിനെ കൂട്ടം കൂടി മര്‍ദ്ദിച്ചു. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. പോലീസ് പിടികൂടിയതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് സര്‍ക്കാരിന്‍റെ ജോലി നല്‍കുന്നതിനുളള തെറ്റായ നയത്തിനെതിരെയാണ് താന്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതെന്ന് യുവാവ് പറഞ്ഞു.

തലസ്ഥാനമായ പാറ്റ്നയില്‍ ജനതാദള്‍-യു യുവജന വിഭാഗത്തിന്‍റെ പരിപാടിയില്‍
സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരേ ഒരാള്‍ ചെരിപ്പെറിഞ്ഞത്. അടുത്തിടെ ജനതാദളില്‍ എത്തിയ പ്രശാന്ത് കിഷോറും പരിപാടിയില്‍ പങ്കെടുത്തിരുന്നു. .

ഒൗറംഗബാദ് സ്വദേശിയായ ചന്ദന്‍കുമാര്‍ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button