തിരുവനന്തപുരം: കുമ്മനം നയിക്കുന്ന ജനരക്ഷാ യാത്രക്കു വേണ്ടി സാംസ്കാരിക നായകന്മാര്‍ രംഗത്ത്. സമൂഹത്തെ വര്‍ഗീയ കലുഷിതമാക്കുന്ന വിഷയങ്ങളില്‍ തയാറാക്കപ്പെടുന്ന ഗാനങ്ങളുടെ അകമ്പടിയോടെയാണ് ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെയുള്ള ആദ്യ പ്രതികരണം. കുമ്മനം നയിക്കുന്ന ജനരക്ഷാ യാത്രക്കു വേണ്ടി അനിൽ പനച്ചൂരാൻ, വയലാർ ശരത് വർമ്മ എന്നിവർ പാട്ടെഴുതിയിട്ടുണ്ട്. ലൗജിഹാദിനെ അതി ശക്തമായ വാക്കുകളിലൂടെയാണ് പനച്ചൂരാൻ വരച്ചുകാട്ടുന്നത്. ലൗജിഹാദിനെക്കുറിച്ച് ഇന്ത്യയില്‍ തന്നെ ആദ്യമായെഴുതുന്ന കവിതയും ഇതാകും.
ഇവരെക്കൂടാതെ പ്രജ്ഞാഭാരതി ദേശീയ സംയോജകൻ ജെ. നന്ദകുമാർ, കേസരി പത്രാധിപർ എൻ.ആർ. മധു എന്നിവരുടേതുൾപ്പെടെ ഏഴ് ഗാനങ്ങൾ ആണ് കവിതാ കാസറ്റിലുള്ളത്. മധുബാലകൃഷ്ണൻ, അനൂപ് ശങ്കർ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ജെയ്സൺ ജെ. നായരാണ് സംഗീത സംവിധാനം. ഞായറാഴ്ച്ചയാണ് പാട്ടുകളുടെ റിലീസ്.
തീവ്രവാദത്തി്‌ന്റെ ഭീകരതയാണ് വയലാർ ശരത് ചന്ദ്രവർമ്മ ചിത്രീകരിക്കുന്നത്. ജനരക്ഷായാത്രയുടെ മാർച്ചിങ് ഗാനവും എഴുതിയിരിക്കുന്നത് ശരത്ചന്ദ്രനാണ്. ‘ജനഗണമനയുടെ മധുരം ബിജെപി’ എന്ന ഗാനത്തിന്റെ ശീലുകൾക്കൊപ്പമായിരിക്കും അമിത്ഷായും കുമ്മനവും ഉൾപ്പെടെയുള്ള നേതാക്കൾ അടിവച്ച് നീങ്ങുക.
ചുവപ്പ്–ജിഹാദി ഭീകരതയ്ക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജാഥ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ രാഷ്‌ട്രീയ അക്രമങ്ങൾക്കെതിരെ കുമ്മനം രാജശേഖരൻ ഒക്‌ടോബർ 3 മുതൽ 17 വരെ പയ്യന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ജനരക്ഷാ യാത്രയിൽ ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും പാർട്ടി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.
കേരളം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത ഉജ്ജ്വലമായ യാത്ര വിജയിപ്പിക്കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലിയ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം പോസ്റ്ററുകളും ബോര്‍ഡുകളും ഉയര്‍ന്നുകഴിഞ്ഞു. നാല് ദിവസം ജില്ലയില്‍ പര്യടനം നടത്തുന്ന യാത്രയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷക്ക് തന്നെ ഭീഷണിയായി മാറിയ ചുവപ്പന്‍-ജിഹാദി ഭീകരതയെ തുറന്നുകാട്ടാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന പദയാത്ര വന്‍ ജനമുന്നേറ്റമായി മാറും.
Post Your Comments