ദുബായ്: എയര്‍പോര്‍ട്ട് ഓഫീസര്‍ക്ക് കൈകൂലി നല്‍കിയ ആള്‍ക്ക് ജയില്‍ ശിക്ഷ. മരണാസന്നനായി വിദേശത്ത് കഴിയുന്ന മകനെ കാണാനായി വിദേശത്തേയ്ക്ക് പോകാൻ നിന്ന ആളാണ് കൈക്കൂലി നൽകിയത്. ചെക്ക് കേസ് പ്രതിക്കെതിരെ ഉള്ളതിനാല്‍ ക്രിമിനല്‍ കുറ്റം നിലനില്‍ക്കുന്നുണ്ട്. വിദേശയാത്ര ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് അനുവദനീയമല്ല. ഇതേ തുടര്‍ന്നാണ് പ്രതി കൈകൂലി നല്‍കി വിദേശത്തേയ്ക്ക് കടക്കാന്‍ ഒരുങ്ങിയത്.
120,000 ദിര്‍ഹമാണ് സെപ്റ്റംബറിനും ഡിസംബറിനുമിടയില്‍ പ്രതി ഓഫീസര്‍ക്ക് കൊടുത്തത്. ഓഫീസര്‍ക്കും കോടതി ഒരു വര്‍ഷം തടവ് വിധിച്ചു. കൂടാതെ 120,000 ദിര്‍ഹം പിഴയായി അടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.
അഭിഭാഷകന്‍ നസീര്‍ ഹാചെം പ്രതിക്ക് മാനുഷിക പരിഗണന വെച്ച് ശിക്ഷ നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അമ്മാനിലേയ്ക്ക് ലുക്കീമിയ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന മകനെ കാണാനായി പോകാനാണ് പിതാവ് കൈകൂലി നല്‍കിയതെന്നും അദ്ദേഹം വാദിച്ചിരുന്നു. എന്നാല്‍ കോടതി ഈ വാദം തള്ളി.
Post Your Comments