KeralaLatest NewsNewsIndia

മോചനദ്രവ്യത്തെക്കുറിച്ച് കേന്ദ്രമന്ത്രിയുടെ പ്രതികരണം

യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി മോചന ദ്രവ്യം നല്കിയില്ലയെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗിന്റെ പ്രതികരണം. എപ്പോള്‍ ഇന്ത്യയില്‍ വരണമെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും സിംഗ് പ്രതികരിച്ചു.

ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നുമാണ് മലയാളി വൈദികനായ ഫാ.ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. യെമനിലെ തടവറയിലായിരുന്ന അദ്ദേഹത്തെ മോചനത്തിനു ഒമാന്‍ സര്‍ക്കാരും വത്തിക്കാനും ഇടപ്പെട്ടിരുന്നു. 2016 മാര്‍ച്ച് നാലിന് യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച് നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിച്ച ശേഷമാണ് ഭീകരര്‍ ഫാ.ടോമിനെ തട്ടിക്കൊണ്ടു പോയത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കില്‍ വന്‍ തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button