തിരുവനന്തപുരം: സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക് പോകാന്‍ തയ്യാറെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. തന്റെ കൂടെ ഉണ്ടായിരുന്നവരെ അതിക്രൂരമായി കൊലപ്പെടുത്തിയെങ്കിലും ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും അനുഭാവ പൂർവ്വം പെരുമാറിയെന്നും ഫാദർ ടോം പറയുന്നു. ഒരു വർഷത്തിലേറെ താൻ തടവിലായിരുന്നു.മറ്റുള്ളവരോട് ക്രൂരമായി അവർ പെരുമാറിയെങ്കിലും തന്നോട് അതൊന്നുമുണ്ടായില്ല. ഉപദ്രവവും ഉണ്ടായില്ല.
അതുകൊണ്ടുതന്നെ അവരെ കുറിച്ചു പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നു. ആരോടും എനിക്ക് പരിഭവമില്ല. എവിടെയായാലും ജനസേവനം മാത്രമാണ് ലക്ഷ്യം. തന്റെ കണ്‍മുന്നില്‍ വച്ചാണ് അവര്‍ രണ്ട് കന്യാസ്ത്രീകളെ കൊന്നത്. എന്നിട്ടും അവര്‍ തന്നെ ഒന്നും ചെയ്തില്ല. താന്‍ വിശ്വസിക്കുന്ന ദൈവം അവരുടെയുള്ളില്‍ സ്പര്‍ശിച്ചു എന്നാണ് അതിന്റെ അര്‍ത്ഥം. ഭാരത സഹോദരങ്ങളുടേയും ലോകമെങ്ങുമുള്ള വിശ്വാസികളുടേയും പ്രാര്‍ത്ഥന തുണച്ചു.
അവര്‍ ചെയ്ത ദ്രോഹം താന്‍ മറച്ചുവച്ച് സംസാരിച്ചതല്ല. പ്രമേഹമുള്ളതുകൊണ്ടാണ് ശരീരം ക്ഷീണിച്ചതെന്നും ഫാ. ടോം ഉഴുന്നാലില്‍ പറഞ്ഞു. 556 ദിവസങ്ങള്‍ ഭീകരരുടെ തടവില്‍ കഴിഞ്ഞ ശേഷം സെപ്റ്റംബര്‍ 12 നു ആണ് ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായത്. ഐ എസിനെ പുകഴ്ത്തിപ്പറഞ്ഞ ഫാദർ ടോമിനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമായിരുന്നു.
Post Your Comments