Latest NewsIndiaNews

ഫാ. ടോം ഉഴുന്നാലിനെ തിരിച്ചെത്തിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയെന്ന് കണ്ണന്താനം

ന്യൂഡല്‍ഹി: ഐഎസ് ഭീകരരില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് അൽഫോൻസ് കണ്ണന്താനം. യമനില്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ച്‌ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. പ്രധാനമന്ത്രിയുടേയും വിദേശകാര്യമന്ത്രിയുടേയും തികഞ്ഞ ദൃഢനിശ്ചയമാണ് അദ്ദേഹത്തെ മോചിപ്പിക്കാനിടയാക്കിയതെന്ന് കണ്ണന്താനം വ്യക്തമാക്കി. എല്ലാ പൗരന്‍മാരേയും സംരക്ഷിക്കാന്‍ സര്‍ക്കാരിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കക്കാര്‍ക്കും യുറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് നമ്മള്‍ നടത്തിയത്. ജാതിയും മതവും പരിഗണിക്കാതെ എല്ലാ ഇന്ത്യക്കാരേയും സംരക്ഷിക്കാനാണ് ഈ സര്‍ക്കാരിന്റെ തീരുമാനം. ലിബിയയില്‍ നിന്ന് ഫാദര്‍ പ്രേം കുമാറിനേയും അഫ്ഗാനിസ്ഥാനില്‍ നിന്ന് ജുദിത്ത് ജുദിത്ത് ഡി സൂസയേയും മോചിപ്പിച്ചത് ഇതിന്റെ ഉദാഹരണമാണ്. യമനില്‍ ഇന്ത്യക്ക് എംബസി ഇല്ലെങ്കിലും വലിയ നയതന്ത്ര വിന്യാസത്തോടെയും അയല്‍ രാജ്യങ്ങളുമായുള്ള നീണ്ട ആശയസംവാദത്തിലൂടെയുമാണ് ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കിയതെന്നും അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button