കൊച്ചി: യമനില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നതിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . സര്‍ക്കാര്‍ പ്രതിനിധിയായി ഏതെങ്കിലും മന്ത്രിയെ എങ്കിലും അയക്കാമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടോം ഉഴുന്നാലില്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കേന്ദ്രമന്ത്രി സഭയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ബെംഗളൂരുവില്‍ എത്തിയപ്പോള്‍ കര്‍ണാടക മന്ത്രിയും എത്തിയിരുന്നതായും പി.സി തോമസും ചൂണ്ടിക്കാട്ടി.
ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ യുഡിഎഫില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, വി.കെ. ഇബ്രാഹിം കുഞ്ഞ്, ഹൈബി ഈഡന്‍, വി.ഡി. സതീശന്‍, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നേതാവും എംപിയുമായ ജോസ് കെ. മാണി, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് എന്നിവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
Post Your Comments