Latest NewsNewsInternational

ഐ.എസ് ഭീകരരുടെ കൈവശം നിരവധി വ്യാജപാസ്പോർട്ടുകൾ

ബെ​ര്‍​ലി​ന്‍: ഐ.എസ് ഭീകരരുടെ കൈവശം നിരവധി വ്യാജപാസ്പോർട്ടുകൾ. ജ​ര്‍​മ​ന്‍ പ​ത്രം ബൈ​ല്‍​ഡ് ആം ​സോ​ന്‍​ടാ​ഗാണ് ഭീ​ക​ര സം​ഘ​ട​ന ഇ​സ്​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ കൈ​വ​ശം അ​ച്ച​ടി​ക്കാ​ത്ത 11,000 സി​റി​യ​ന്‍ വ്യാ​ജ പാ​സ്പോ​ര്‍​ട്ടു​ക​ളുഡെന്ന് റിപ്പോർട്ട് ചെയ്തത്. ഇവയിൽ വ്യ​ക്തി​ഗ​ത​വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടുത്തിയിട്ടില്ല.അതിനാൽ ഇ​വ ആ​ള്‍​മാ​റാ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അതുകൊണ്ട് ബ്ലാ​ങ്ക് പാ​സ്പോ​ര്‍​ട്ടു​ക​ളുടെ സീ​രി​യ​ല്‍ ന​മ്പ​റു​ക​ള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുന്നുണ്ടെന്ന് ഫെ​ഡ​റ​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു.

ജ​ര്‍​മ​ന്‍ സു​ര​ക്ഷ വിഭാഗത്തിന് സി​റി​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ നി​ന്ന് 18,002 ബ്ലാ​ങ്ക് പാ​സ്പോ​ര്‍​ട്ടു​ക​ള്‍ മോ​ഷ്​ടി​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. മ​റ്റു ഗ്രൂ​പ്പു​ക​ളു​ടെ കൈ​വ​ശ​മാ​ണ് ഇ​വ​യി​ല്‍ ആ​യി​ര​ത്തോ​ളം പാ​സ്പോ​ര്‍​ട്ടു​ക​ള്‍. ശൂ​ന്യ​പാ​സ്പോ​ര്‍​ട്ടു​ക​ള്‍ യൂ​റോ​പ്പി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ജ​ര്‍​മ​നി​യി​ലേ​ക്കും അ​ഭ​യാ​ര്‍​ഥി​ക​ളെ​ന്ന വ്യാ​ജേ​ന നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ഭീ​ക​ര​ര്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ബി ​കെ​എ ഫെ​ഡ​റ​ല്‍ ക്രി​മി​ന​ല്‍ പോ​ലീ​സ് വ​ക്താ​വ് പ​റ​ഞ്ഞു.

വ്യാ​ജ സി​റി​യ​ന്‍ പാ​സ്പോ​ര്‍​ട്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് 2015 ന​വം​ബ​റി​ല്‍130 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ പാ​രീ​സ് ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ര്‍ എത്തിയതെന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. 2016ല്‍ 8,625 ​വ്യാ​ജ പാ​സ്പോ​ര്‍​ട്ടു​ക​ള്‍ ജ​ര്‍​മ​ന്‍ മൈ​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button