കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നടനും സംവിധായകനുമായ നാദിർഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് പോലീസ് കോടതിയെ അറിയിച്ചു.നാദിർഷ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ മുൻനിർത്തിയാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്.
കേസിന്റെ മുമ്പോട്ടുള്ള അന്വേഷണത്തിന് നാദിർഷയെ ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനുശേഷം മാത്രമേ അറസ്റ്റിനെ സംബന്ധിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കുകയുള്ളു. ഈ കാര്യത്തിൽ കോടതി പ്രോസിക്യൂഷന്റെ അഭിപ്രായം തേടിയിരുന്നു.തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി.
ആദ്യത്തെ ചോദ്യം ചെയ്യലിൽ പൊരുത്തക്കേടുകൾ കണ്ടതോടെയാണ് വീണ്ടും ചോദ്യം ചെയ്തത്. അതിനു ശേഷമാണ് മുൻകൂർ ജാമ്യത്തിനായി നാദിർഷ കോടതിയെ സമീപിച്ചത്. രണ്ടാം ഘട്ട ചോദ്യംചെയ്യലിന് ശേഷം നാദിർഷ വയറുവേദനയും നെഞ്ചുവേദനയും പിടിപെട്ടു സ്വകാര്യ ആശുപത്രിയിലായിരുന്നു. പോലീസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും അതിൽ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ നാദിർഷ പറഞ്ഞിരുന്നു.
Post Your Comments