ഉണ്ണി മുകുന്ദൻ നായകനാകുന്ന മാളികപ്പുറം ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായം നേടി സിനിമ കുതിക്കുന്നു. കണ്ടവർക്കെല്ലാം നല്ല അഭിപ്രായം മാത്രം. സംവിധായകൻ നാദിർഷയും സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞു. ബുദ്ധിജീവികൾ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കൾക്കും സിനിമ ഇഷ്ടമായെന്ന് നാദിർഷ പറയുന്നു. ഇതിൽ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട ആവശ്യമില്ലെന്നും, സിനിമ ഇഷ്ടപ്പെടുന്നഒരു സാധാ പ്രേക്ഷകന്റെ അഭിപ്രായമായി കണക്കാക്കിയാൽ മതിയെന്നും നാദിർഷ പറഞ്ഞു.
ഇതോടെ, വിമർശനവുമായും പരിഹാസവുമായും ഒരു കൂട്ടം ആളുകൾ നാദിർഷയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ കമന്റുകളുമായെത്തി. ‘സങ്കികളുടെ ഇഷ്ടം കിട്ടാൻ ഉള്ള സൈക്കോളജിക്കൽ മൂവ് മെന്റ് അല്ലേ ഭായ്’ എന്ന ചോദ്യത്തിന് കിടിലൻ മറുപടിയാണ് നാദിർഷ നൽകിയത്. ‘ഏതൊരു കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് ഭായ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്’ എന്നായിരുന്നു നാദിർഷ നൽകിയ മറുപടി.
‘ഈ സിനിമയോട് ഒരു വ്യക്തിവൈരാഗ്യവും ഇല്ല. കണ്ടിട്ടില്ല. പറ്റിയാൽ കാണും. സിനിമ നല്ലതാണെങ്കിൽ ജാതി മത രാഷ്ട്രീയത്തിന് അതീതമായി സിനിമ വിജയിക്കുക തന്നെ വേണം എന്നാണ് ഞാൻ ഉൾപ്പെടുന്ന സിനിമ പ്രേമികളുടെ ആഗ്രഹം. ഇത് പോലെയുള്ള സിനിമകൾ മുൻപും ഇറങ്ങിയിട്ടുണ്ട് അതെല്ലാം ജാതിമതം നോക്കാതെ അത്തരം സിനിമകൾ വിജയിപ്പിച്ചിട്ടുമുണ്ട്. കാരണം അന്ന് സിനിമ എന്ന സൃഷ്ടിയെമാത്രമായിരുന്നു ജനങ്ങൾ ഇഷ്ടപ്പെട്ടിരുന്നത്. അത് ആരുടേയും കുത്തക ആയിരുന്നില്ല. പക്ഷെ ഇന്ന് സിനിമകൾ അത് ഏതെങ്കിലുമൊരു വിഭാഗത്തിന്റെ മാത്രമായി തീറെഴുതപ്പെട്ടു അവരുടെ മാത്രം സിനിമ ആയി അതിനെ വിഭജിക്കുമ്പോൾ കഷ്ടം തോന്നുന്നു’, മറ്റൊരു ആരാധകൻ ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments