കൊച്ചി: നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ഈശോ’ സിനിമ കാണാൻ താൻ കാത്തിരിക്കുകയാണെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. ഈശോ എന്ന പേരിനെ താന്‍ എതിര്‍ത്തിട്ടില്ലെന്നും ‘നോട്ട് ഫ്രം ബൈബിള്‍’ എന്നെഴുതിയതാണ് പ്രശ്‌നനെന്നും പിസി ജോര്‍ജ് പറഞ്ഞു. സിനിമ ക്രിസ്തുമസിന് തന്നെ റിലീസ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്നലെയാണ് ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത്. ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് നിര്‍മ്മിക്കുന്നത്. കുട്ടികളും കുടുംബങ്ങളുമായി കണ്ടിരിക്കേണ്ട ചിത്രമാണ് ഈശോയെന്ന് സെന്‍സര്‍ ബോര്‍ഡ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതായി നാദിര്‍ഷ പറഞ്ഞു.
നേരത്തെ സിനിമക്ക് ഈശോ എന്ന പേരിട്ടതിനെതിരെ ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണ് ചിത്രത്തിന്റെ പേരെന്ന് വിദ്വേഷ പ്രചരണവുമായി ഒരു വിഭാഗമാളുകള്‍ രംഗത്തെത്തിയിരുന്നു. മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് അടക്കമുള്ളവര്‍ വിഷയത്തില്‍ പ്രതികൂല പ്രതികരണവുമായി വന്നിരുന്നു. ‘ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പി.സി ജോർജ് പറഞ്ഞത്.
Post Your Comments