Latest NewsKeralaMollywoodNewsEntertainment

‘സംഗീതബോധം മാത്രം പോര അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം’: നാദിര്‍ഷ

രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്

‘മനോരഥങ്ങളു’ടെ ട്രെയിലർ ലോഞ്ചിനിടെയുണ്ടായ വിവാദത്തില്‍ നടൻ ആസിഫ് അലിയെ പിന്തുണച്ച്‌ നടനും സംവിധായകനുമായ നാദിർഷ. ‘സംഗീതബോധം മാത്രം പോര അമ്ബാനേ, അല്പം സാമാന്യബോധം കൂടി വേണം’ എന്നാണ് നടനും സംവിധായകനും ഗായകനുമായ നാദിർഷ ഫേസ്‌ബുക്കില്‍ കുറിച്ചത്.

പ്രചാരണസമയത്തെ ആസിഫിനൊപ്പമുള്ള ചിത്രം നടൻ മുകേഷും പങ്കുവച്ചിരുന്നു. കുടുംബത്ത് കാണിച്ചാല്‍ മതി. ഒരു പൊതുവേദിയില്‍ ഇത്തരം ഇടപെടലുകള്‍ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. മനുഷ്യർക്കിടയില്‍ കലയുടെ പേരില്‍ വലിപ്പച്ചെറുപ്പം കാണിക്കുന്നത് മഹാ പന്ന ഏർപ്പാടാണ്. അല്ലെങ്കില്‍ അത്രമേല്‍ ദ്രോഹം ഒരുവൻ നമ്മളോട് ചെയ്തിട്ടാവണം. ഇവിടെ അപമാനിതൻ ആസിഫ് അല്ല, രമേശാണ് രമേശാ…എന്നായിരുന്നു നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.

READ ALSO: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

ട്രെയിലർ ലോഞ്ചിംഗ് പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം വാങ്ങിയ രമേശ് സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തുകയും അയാളിൽ നിന്നും പുരസ്‌കാരം തിരികെ സ്വീകരിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button