MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്‍ പെടരുത്’: നാദിർഷ

കൊച്ചി: കലാഭവൻ മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്‍ പോയി പെടരുതെന്ന അഭ്യര്‍ത്ഥനയുമായി നടനും സംവിധായകനുമായ നാദിര്‍ഷ രംഗത്ത്. കലാഭവന്‍ മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ള ഒരുപാട് സംഘടനകള്‍ അവാര്‍ഡ് നിശയുമായി ഇറങ്ങിയിട്ടുണ്ടെന്നും മണിയുടെ ബന്ധത്തിന്റെ പേരില്‍ പല ആര്‍ട്ടിസ്റ്റുകളും മറ്റും ഫ്രീയായി ഇതൊക്കെ ചെയ്തുകൊടുക്കുമെന്നും നാദിർഷാ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

നാദിർഷാ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

‘ജനുവരി ഒന്ന്. കലാഭവന്‍ മണിയുടെ ജന്മദിനം. കലാഭവന്‍ മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ള ഒരുപാട് സംഘടനകള്‍ അവാര്‍ഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്. മണിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും എന്നും കലാപരിപാടികള്‍ ഫ്രീയായി അവതരിപ്പിക്കും എന്നും ഇവറ്റകള്‍ക്കറിയാം.

വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഖത്തർ

അതിനാല്‍ പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക് , ശരിയായതേത് ശരിയല്ലാത്തതേത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം പരിപാടികളില്‍ പങ്കെടുക്കാന്‍ ശ്രമിക്കുക ആരും തന്നെ മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്‍ പോയി പെടരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button