തിരുവനന്തപുരം: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടനും നിർമാതാവുമായ നാദിർഷ. തനിക്ക് ഇരട്ടി മധുരം നൽകുന്നതാണ് ഗോൾഡൻ വിസയെന്ന് അദ്ദേഹം പറഞ്ഞു. ഇസിഎച്ചാണ് നാദിർഷായുടെ ഗോൾഡൻ വീസ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. കുടുംബസമേതം എത്തിയാണ് താരം യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചത്. വ്യവസായ, വാണിജ്യ രംഗത്തെ പ്രമുഖരും യുഎഇയിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
Read Also: ആംബുലൻസും ബസും കൂട്ടിയിടിച്ച് അപകടം : രോഗി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
കലാ സാംസ്‌സ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. താരദമ്പതികളായ ഫഹദ് പാസിലും നസ്രിയയവും കഴിഞ്ഞ ദിവസം യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു. ഇസിഎച്ച് ആസ്ഥാനത്ത് വെച്ചാണ് ഫഹദും നസ്രിയയും ഗോൾഡൻ വിസ സ്വീകരിച്ചത്.
നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, സംവിധായകരായ സലീം അഹമ്മദിനും സന്തോഷ് ശിവനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
Read Also: ദഹനസംബന്ധമായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം?
Post Your Comments