തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയെ ബാധിക്കാതിരിക്കാനാണ് ബാറുകളുടെ ദൂരപരിധി കുറച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. വിനോദ സഞ്ചാരികളുടെ അസൗകര്യം കണക്കിലെടുത്താണ് ദൂരപരിധിയില്‍ ഭേദഗതി കൊണ്ടുവന്നത്. നേരത്തെയുണ്ടായിരുന്ന ദൂരപരിധി പുനസ്ഥാപിക്കുക മാത്രമാണ് ചെയ്തത്. ഭേദഗതി മദ്യനയത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
ആരാധനാലയങ്ങളില്‍ നിന്നും സ്കൂളുകളില്‍ നിന്നും 50 മീറ്ററകലെ ബാറുകള്‍ തുറക്കാം. ബാറുകള്‍ക്ക് ദൂരപരിധി കുറച്ചത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാരിന് അഭിപ്രായമില്ലെന്നും നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ആ അധികാരമുപയോഗിച്ചാണ് ഇത് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
Post Your Comments