തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ കോടതിയെ സമീപിക്കേണ്ടവര്‍ക്ക് ഇനിയും അത് ചെയ്യാമെന്നും ഇതില്‍ സര്‍ക്കാരിന് യാതൊരു തെറ്റും പറ്റിയിട്ടില്ലെന്നും തുറന്നുപറഞ്ഞ് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് വിജലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ബ്രൂവറിയില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഹൈക്കോടതിയും ഗവര്‍ണറും തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു. ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയ നടപടി നേരത്തെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ ക്രിമിനല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്.
പുതിയ ബ്രുവറികളും ഡിസ്ലറികളും അനുവദിക്കുന്നതില്‍ നിയന്ത്രണമില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട് നിയമസഭയില്‍ നല്‍കിയതായും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ കെ.എന്‍.ഐ ഖാദറി??ന്റെ ചോദ്യത്തിന്? മറുപടി പറയുകയായിരുന്നു മന്ത്രി. ത്രീ സ്റ്റാര്‍ പദവിയിലും അതിന് മുകളില്‍ സ്റ്റാര്‍ പദവിയിലുള്ള 121 ഹോട്ടലുകള്‍ക്ക് പുതുതായി ബാര്‍ ലൈസന്‍സ് നല്‍കിയതായും മന്ത്രി അറിയിച്ചു
Post Your Comments