KeralaLatest NewsIndia

കശുമാങ്ങയും , ചക്കയും , കൈതച്ചക്കയുമൊക്കെ വെറുതെ പാഴായി പോകുന്നു, ഇത് തടയാനാണ് വാറ്റുന്നതിന് അനുമതി നൽകിയത്: സർക്കാർ

'മദ്യത്തിന്റെ ആവശ്യകത നിലനിൽക്കുന്നിടത്തോളം ലഭ്യത ഒഴിവാക്കാൻ കഴിയില്ല '.

തിരുവനന്തപുരം : കേരളത്തിൽ ചക്കയും ,കശുമാങ്ങയും , കൈതച്ചക്കയുമൊക്കെ വെറുതെ പാഴായി പോകുന്നതിനാലാണ് വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കാൻ അനുമതി നൽകിയതെന്ന് സംസ്ഥാന സർക്കാർ .നിയസഭയിൽ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനാണ് ഇക്കാര്യം പറഞ്ഞത് . ‘മദ്യത്തിന്റെ ആവശ്യകത നിലനിൽക്കുന്നിടത്തോളം ലഭ്യത ഒഴിവാക്കാൻ കഴിയില്ല ‘.

‘ഇത് കുറയ്ക്കാൻ സർക്കാർ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് . വീര്യം കുറഞ്ഞ മദ്യം ഉദ്പാദിപ്പിക്കന്നതുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു .മാത്രമല്ല ഇതിലൂടെ കർഷകർക്ക് സാമ്പത്തിക നേട്ടവും ഉണ്ടാകും . ചക്കയും , കശുമാങ്ങയും , കൈതച്ചക്കയുമൊക്കെ പാഴായി പോകുന്നത് ഒഴിവാക്കാനും പറ്റും.’

‘വീര്യം കുറഞ്ഞ മദ്യം ഉദ്പാദിപ്പിക്കാനും , ഇത്തരത്തിൽ ഉദ്പാദിപ്പിക്കുന്ന മദ്യത്തിന്റെ വിപണനത്തിനായി അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്താനും അനുമതി നൽകിയതായി’ മന്ത്രി പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button