ന്യൂഡൽഹി: തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയയും കേന്ദ്ര മന്ത്രിസഭയിൽനിന്നും രാജിവച്ചു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. ഞായറാഴ്ചയാണ് പുനഃസംഘടന നടക്കുക. ഇതിനകം അഞ്ചു കേന്ദ്രമന്ത്രിമാർ രാജിവച്ചിട്ടുണ്ട്. ജലവിഭവ മന്ത്രി ഉമാ ഭാരതി, നൈപുണ്യവികസന മന്ത്രി രാജീവ് പ്രതാപ് റൂഡി, രാധാ മോഹൻ സിംഗ്, ഗിരിരാജ് സിംഗ്, ഫഗൻ സിംഗ് കുലസ്സെ, സജ്ഞീവ് ബല്യാൻ, മഹീന്ദ്രനാഥ് പാണ്ഡെ എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്. കൂടുതല്‍ മന്ത്രിമാര്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇത് കൂടാതെ, ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെ മറ്റു എട്ട് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ക്ക് മാറ്റമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കു മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കും. തുടര്‍ച്ചയായുണ്ടായ ട്രെയിന്‍ അപകടങ്ങള്‍ കണക്കിലെടുത്ത് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നേരത്തെ രാജിസന്നദ്ധത അറിയിച്ചിരുന്നു.
Post Your Comments