Latest NewsKeralaIndia

തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് 2020 മുതൽ 2023 വരെയുള്ള കാലയളവിലെ മുഴുവൻ തുകയും നൽകിയെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കേരളത്തിന് ഇനി തൊഴിലുറപ്പ് പദ്ധതിയിലെ പണം ഒന്നും നൽകാനില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. തൊഴിലുറപ്പ് പദ്ധതി വിഹിതമായി 2020 മുതൽ 2023 വരെയുള്ള കാലയളവിലെ മുഴുവൻ തുകയും നൽകിയെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പാർലമെന്റിൽ രേഖകളെ ഉദ്ധരിച്ച് വ്യക്തമാക്കി.

തൊഴുലുറപ്പ് വിഹിതമായി കേരളത്തിന് ഇനി പണം നൽകാനില്ല. 2020-21 ൽ 4286.77 കോടി രൂപയും 2021-22 ൽ 3551.93 കോടിയും 2022-23 ൽ 3818.43 കോടി രൂപയും നൽകിയതായി കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി വ്യക്തമാക്കി. പാർലമെന്റിൽ കെ. മുരളീധരൻ എം.പി.യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button