Latest NewsIndiaNews

പ്രധാനപ്പെട്ടയാൾ ഇപ്പോഴും പുറത്ത്: സഞ്ജയ് സിംഗിന്റെ അറസ്റ്റിന് പിന്നാലെ കെജ്‌രിവാളിനെതിരെ വിമർശനവുമായി അനുരാഗ് താക്കൂർ

റായ്പൂർ: മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാർട്ടി നേതാവും എംപിയുമായ സഞ്ജയ് സിംഗ് അറസ്റ്റിലായതിന് പിന്നാലെ, ഡൽഹി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്ത്. എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ജയിലിൽ കിടക്കുമ്പോൾ പ്രധാനപ്പെട്ടയാൾ ഇപ്പോഴും പുറത്തിരിക്കുകയാണെന്നും അടുത്തുതന്നെ അദ്ദേഹത്തിന്റെ ഊഴം വരുമെന്നും അനുരാഗ് താക്കൂർ പറഞ്ഞു.

‘അഴിമതിക്കെതിരെ ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിലെത്തിയവർ ഇപ്പോൾ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് എഎപിയെ ലക്ഷ്യമിട്ട് അനുരാഗ് താക്കൂർ വ്യക്തമാക്കി. റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി പറഞ്ഞത്.

വ​ഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി: വിദ്യാർത്ഥിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി

2021-22 ലെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗിനെ കഴിഞ്ഞ ദിവസം ഡൽഹിയിലെ വസതിയിൽ വച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. മദ്യനയം രൂപീകരിക്കുന്നതിനായി കോടിക്കണക്കിന് രൂപ കൈക്കൂലിയായി വാങ്ങിയെന്നാരോപണം.10 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇതുവരെ അറസ്റ്റിലായ മൂന്നാമത്തെ എഎപി നേതാവാണ് സഞ്ജയ് സിംഗ്. എഎപി നേതാക്കളായ മനീഷ് സിസോദിയ സമാന കേസിലും സത്യേന്ദർ ജെയിനും മറ്റൊരു കേസിലും ഇപ്പോൾ ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button