തിരൂരിലെ ആർ.എസ്.എസ് പ്രവർത്തകൻ ബിബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് സൂചന. തൃപ്പങ്ങോട് സ്വദേശികളും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. സിസി ടിവിയില്‍ നിന്ന് ലഭിച്ച നിര്‍ണായക തെളിവുകളാണ് പ്രതികളെ കുരുക്കിലാക്കാന്‍ പോലീസിനെ സഹായിച്ചതെന്നാണ് വിവരം. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയായ ബിബിന്‍ ജാമ്യത്തിലിറങ്ങുന്നതിന് മുന്‍പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായാണ് സൂചന.
മതം മാറി ഇസ്ലാമായ ഫൈസൽ വീട്ടുകാരെ കൂടി മതം മാറ്റാനുള്ള നീക്കം നടത്തുകയും ഇത് കൊലപാതകത്തിൽ കലാശിച്ചുവെന്നുമാണ് പോലീസ് റിപ്പോർട്ട്. ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസം നവംബര്‍ 19 ശനിയാഴ്ച്ച പുലര്‍ച്ചെ നാലിനാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. വെളുപ്പിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭാര്യയുടെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരുന്നു കൊലപാതകം.
Post Your Comments