ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിനു തോല്‍വി. ഇതോടെ ജപ്പാന്റെ നൊസോമി ഒക്കുഹാര സ്വര്‍ണ്ണം സ്വന്തമാക്കി. സ്‌കോര്‍ 21-19,22-20 ,20-22. ആദ്യം ഗെിയം ജപ്പാന്റെ നൊസോമി ഒക്കുഹാര സ്വന്തമാക്കിയോപ്പാള്‍ രണ്ടാം ഗെയിമില്‍ സിന്ധു നേടി. പക്ഷേ മൂന്നാം ഗെയിമില്‍ ജപ്പാന്‍ താരം ഇന്ത്യന്‍ സ്വര്‍ണ മെഡല്‍ പ്രതീക്ഷ തകര്‍ത്തു,
ആദ്യ ഗെയിം പോലെ സിന്ധുവിന്റെ മുന്നേറ്റമായിരുന്നു രണ്ടാം ഗെയിമിലും. 5-1 ന് ലീഡെടുത്ത സിന്ധു 11-8 എന്ന സ്‌കോറിനാണ് ഇടവേളയ്ക്ക് പിരിഞ്ഞത്. ഇടവേളയ്ക്ക് ശേഷവും മുന്‍തൂക്കം ഇന്ത്യന്‍ താരത്തിനായിരുന്നു. 15-13 ന് മുന്നില്‍ക്കയറി. എന്നാല്‍ ഒക്കുഹാര ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം അത്യന്തം ആവേശകരമായി. ഒരുഘട്ടത്തില്‍ 20-18 ന് സിന്ധു മുന്നിട്ട് നിന്നെങ്കിലും ജപ്പാന്‍ താരം സ്‌കോര്‍ തുല്യനിലയിലാക്കി. ഒടുവില്‍ ഏറെ നീണ്ട പോരാട്ടത്തിനൊടുവില്‍ 22-20 ന് ഇന്ത്യന്‍ താരം ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലെ പല റാലികളും ദൈര്‍ഘ്യമേറിയവയായിരുന്നു.
നേരത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ആദ്യ ഗെയിം സിന്ധു വിട്ടുകൊടുത്തത്.
Post Your Comments