ന്യൂ ഡൽഹി : ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ ദീപക് പൂനിയ. 86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗം മത്സരത്തിന്റെ ഫൈനൽ ഇന്ന് വൈകുന്നേരം നടക്കേണ്ടിയിരുന്നു. ഇറാന്‍ താരവും ലോക ചാമ്പ്യനുമായ ഹസന്‍ യസ്ദാനിയായിരുന്നു എതിരാളി. എന്നാൽ കണങ്കാലിനു പരിക്കേറ്റതിനെ തുടർന്നു ദീപക് പിന്‍മാറിതോടെ വെള്ളി മെഡൽ നേടുകയായിരുന്നു.
Also read : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു
സുശീല്‍ കുമാറിന് ശേഷം ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമാകാനുള്ള ദീപകിന്‍റെ ശ്രമത്തിനു കനത്ത തിരിച്ചടിയാണ് സംഭവിച്ചത്. അടുത്ത വര്‍ഷത്തെ ടോക്യോ ഒളിമ്പിക്‌സിലേക്കുള്ള യോഗ്യത കരസ്ഥമാക്കാനും ദീപക്കിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം 61 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാരെ ഇന്ന് വെങ്കലമെഡൽ പോരാട്ടത്തിനും ഇറങ്ങും. ഈ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നാലാം മെഡൽ നേട്ടമാണിത്. വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ, രവി കുമാര്‍ ദാഹിയ എന്നിവര്‍ നേരത്തെ വെങ്കലം സ്വന്തമാക്കിയിരുന്നു
Post Your Comments