മണിപ്പൂർ: ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ സ്വന്തമാക്കിയ മീരാബായ് ചാനുവിന് പൊലീസ് സേനയില്‍ അഡീഷണല്‍ സുപ്രണ്ട് സ്ഥാനവും ഒരു കോടി രൂപ സമ്മാനവും പ്രഖ്യാപിച്ച് മണിപ്പൂര്‍ സർക്കാർ. മുഖ്യമന്ത്രി ബിരെന്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് സേനയില്‍ എഎസ്പി സ്ഥാനവും ഒരു കോടി രൂപ സമ്മാനവും നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കര്‍ണം മല്ലേശ്വരിയ്ക്ക് ശേഷം ഭാരോദ്വാഹനത്തില്‍ ഒളിമ്പിക് മെഡൽ നേട്ടം കൈവരിച്ച് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് മണിപ്പൂര്‍ സ്വദേശിനിയായ മീരബായ് ചാനു. ഒളിമ്പിക്സിൽ ഭാരോദ്വാഹനത്തിന് വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മീരബായി ചാനു. കർണം മല്ലേശ്വരിയുടെ വെങ്കല മെഡൽ നേട്ടത്തിന് ശേഷം 21 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഭാരോദ്വാഹനത്തില്‍ വീണ്ടും ഒരു ഇന്ത്യന്‍ വനിത മെഡൽ നേടുന്നത്.
Post Your Comments