ടോക്കിയോ: ടോക്കിയോ ഒളിംപിക്സിൽ ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം മീരാബായ് ചാനുവിന്റെ വെള്ളി മെഡൽ നേട്ടം സ്വർണമാകാൻ സാധ്യത. മീരാബായ് ചാനു വെള്ളി നേടിയ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ചൈനീസ് താരം ഹൗ ഷിഹുയിക്ക് ഉത്തജേക മരുന്നു പരിശോധന നിർദ്ദേശിച്ചു. ഇതോടെയാണ് ചാനുവിന്റെ വെള്ളി മെഡൽ നേട്ടം സ്വർണ മെഡലാകാൻ സാധ്യത തെളിഞ്ഞത്.
ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞാൽ അവർ അയോഗ്യയാക്കപ്പെടുകയും രണ്ടാം സ്ഥാനത്തായിരുന്ന മീരാബായ് ചാനു ഒന്നാം സ്ഥാനത്ത് എത്തി മെഡൽ സ്വർണമാകുകയും ചെയ്യും. പരിശോന നടത്തുന്നതിനായി ചൈനീസ് താരത്തോട് ടോക്കിയോയിൽ തന്നെ തുടരാൻ ഉത്തേജക വിരുദ്ധ ഏജൻസി നിർദ്ദേശിച്ചതായും ഉത്തജേക മരുന്നു പരിശോധന പരിശോധന ഉടൻ നടക്കുമെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
മത്സരത്തിൽ 210 കിലോഗ്രാം ഭാരമുയർത്തിയാണ് ലോക ഒന്നാം നമ്പർ താരം ചൈനയുടെ ഹൗ ഷിഹുയി സ്വർണ മെഡൽ ഉറപ്പിച്ചത്. ലോക രണ്ടാം നമ്പർ താരമായ ഇന്ത്യയുടെ മീരബായ് ചാനു 202 കിലോഗ്രാം ഉയർത്തി വെള്ളിയും നേടി. 14 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണു മത്സരത്തിൽ പങ്കെടുത്തത്.
Post Your Comments