ഛണ്ഡിഗഢ്: ഗുര്‍മീത് റാം റഹിമിന്റെ ബാഗ് ചുമന്നതിന് ഹരിയാന ഡെപ്യൂട്ടി അറ്റോര്‍ണി ജനറിലിനു സ്ഥാനം നഷ്ടമായി. വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിമിനെ പീഡന കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വെള്ളിയാഴ്ച ഗുര്‍മീതിനൊപ്പം ജയിലിലേക്ക് മാറ്റി. ഈ സമയം ഗുര്‍മീതിനൊപ്പം ജയിലിലേക്ക് പോയ സംഘത്തില്‍ ഹരിയാന ഡെപ്യൂട്ടി അറ്റോര്‍ണി ജനറൽ എ.ജി ഗുരുദാസ് സിങ്ങും ഒപ്പമുണ്ടായിരുന്നു. ഗുരുദാസ് ഗുര്‍മീത് റാം റഹിമിന്റെ ബാഗ് ചുമക്കുന്ന വീഡിയോയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. യൂണിഫോമിലായിരിക്കുമ്പാേഴാണ് ഡെപ്യൂട്ടി എ.ജി ബാഗുകള്‍ ചുമന്നത്. ഇതാണ് ഇയാളെ പുറത്താക്കുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹരിയാന അറ്റോര്‍ണി ജനറല്‍ ബാല്‍ദേവ് മഹാജനാണ് ഡെപ്യൂട്ടി എ.ജിയെ പുറത്താക്കിയ വിവരം അറിയിച്ചത്.
വെള്ളിയാഴ്ചയാണ് പഞ്ച്ഗുലയിലെ പ്രത്യേക കോടതി വിവാദ ആള്‍ദൈവം ഗുര്‍മീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഗുര്‍മീതിനുള്ള ശിക്ഷ തിങ്കളാഴ്ച കോടതി വിധിക്കും. കോടതി വിധിയെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ സംഘര്‍ഷം പൊട്ടിപുറപ്പെട്ടിരുന്നു.
Post Your Comments