Latest NewsNewsIndia

ദേരാ സച്ചാ സൗധ ആശ്രമത്തില്‍ നിന്നു പ്ലാസ്റ്റിക് നാണയങ്ങള്‍ കണ്ടെത്തി

ചണ്ഡിഗഡ്: ദേരാ സച്ചാ സൗധ ആശ്രമത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് നാണയങ്ങള്‍ കണ്ടെത്തി. ആശ്രമത്തില്‍ നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പുകളും കംപ്യുട്ടറുകളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

കനത്ത സുരക്ഷയില്‍ ഇന്ന് രാവിലെയാണ് പോലീസ് പരിശോധന തുടങ്ങിയത്. പ്രദേശത്ത് അര്‍ധസൈനികരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് നിരോധനാജ്ഞ നിലവിലുണ്ട്. സിര്‍സയില്‍ അധികൃതരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ പത്ത് വരെ മൊബൈല്‍ സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സിര്‍സയില്‍. ആശ്രമത്തിലെ ചില മുറികള്‍ സീല്‍ ചെയ്തതായും ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മെഹ്‌റ പറഞ്ഞു. ഇവ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ ആശ്രമത്തിന്റെ ഭാഗമായി ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിവയുണ്ട്. ഇവിടെയെല്ലാം പോലീസ് പരിശോധന നടത്തി. 800 ഏക്കര്‍ സ്ഥലത്താണ് ദേരാ സച്ചാ സൗധയുടെ ആശ്രമം സ്ഥിതി ചെയുന്നത്.

ഇപ്പോള്‍ ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുകയാണ് ദേരാ സച്ചാ സൗദ തലവനും വിവാദ ആള്‍ദൈവുമായ ഗുര്‍മിത് രാം റഹീം സിങ്ങ് . വിവാദ ആള്‍ദൈവത്തെക്കുറിച്ച് കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്ന പശ്ചത്താലാണ് കോടതി പരിശോധന നടത്താന്‍ പോലീസിനോട് നിര്‍ദേശിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button