ന്യൂഡൽഹി: ദേര സച്ചാ സൗദ നേതാവ് ഗുർമീത് ഗുര്‍മീത് റാം റഹിം സിങ്ങിനെ കുറ്റക്കാരണെന്നു കോടതി വിധിച്ചതിനെ തുടർന്ന് ഹരിയാനയിൽ കലാപം ഉണ്ടായ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവയ്ക്കണമെന്ന് ഒഡീഷ. കലാപത്തിന്റെ ധാർമിക ഉത്തരവാദിത്വം മനോഹർ ലാൽ ഖട്ടറിനാണ്. 36 പേരാണ് കലാപത്തിൽ മരിച്ചത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖട്ടർ സ്ഥാനമൊഴിയണമെന്നു ഒഡീഷയിലെ ഭരണ കക്ഷിയായ ബിജെഡിയുടെ വക്താവ് പി.കെ ദേബ് പറഞ്ഞു. എന്നാൽ ദേര കലാപം രാഷ്ട്രീയവത്കരിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രിഥ്വിരാജ് ഹരിചന്ദൻ അഭിപ്രായപ്പെട്ടു.
ഹരിയാന-പഞ്ചാബ് ഹൈക്കോടതി കേന്ദ്രത്തേയും ഹരിയാന സർക്കാരിനെയും കലാപത്തിന്റെ പശ്ചത്താലത്തിൽ അതിരൂക്ഷമായി വിമർശിച്ചു. കേന്ദ്രം കലാപം തടയാൻ ഇടപെടാൻ വൈകിയതും സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമാണിതെന്നും നിലപാടെടുത്തതും കോടതിയെ ചൊടിപ്പിച്ചു. ഹരിയാനയോട് ചിറ്റമ്മനയമാണോ കേന്ദ്രം പുലർത്തുന്നതെന്നും കോടതി ചോദിച്ചു. അക്രമം നടക്കുമ്പോൾ ഹരിയാന മുഖ്യസമന്ത്രി കൈയുംകെട്ടി നോക്കിയിരിക്കുകയായിരുന്നെന്നും കോടതി ആരാഞ്ഞു.
Post Your Comments